പ്രഭാസ്‌ ചിത്രം ‘കല്‍ക്കിയില്‍’ മലയാളി താരം അന്ന ബെന്നും

Cinema

പ്രഭാസിന്‍റെ ബിഗ്ബജറ്റ് ചിത്രം കല്‍ക്കി 2898 എഡിയുടെ ഭാഗമായി മലയാളത്തില്‍ നിന്നും അന്നാ ബെന്നും. സ്വപ്നതുല്യമാ‌‌യ നിമിഷമാണിതെന്നും തന്‍റെ കഥാപാത്രം സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അന്ന പറയുന്നു.നാഗ സർ ആണ് എന്നെ വിളിച്ച്‌ ‘കല്‍ക്കി’യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നു പറയുന്നത്. അദ്ദേഹത്തിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും നാഗ് പറഞ്ഞു.

കഥാപാത്രത്തെ കുറിച്ച്‌ കേട്ടപ്പോള്‍ ഞാനും ത്രില്ലിലായി, കല്‍ക്കിയുടെ ഭാഗമയാതിന്‍റെ ആവേശത്തിലാണ് ഞാൻ.

എന്‍റെ കരിയറില്‍ ഞാൻ ഇതുവരെ ചെയ്യാത്ത ഒന്നാണ് സയൻസ്-ഫിക്‌ഷനും ആക്‌ഷനും. ഇന്ത്യൻ സിനിമയിലെ ഒരു പിടി മികച്ച കലാകാരന്മാരോടൊപ്പം പ്രവ‍ർത്തിക്കാൻ സാധിക്കുന്നതില്‍ ആവേശത്തിലാണ് ഞാൻ.

മാത്രമല്ല കല്‍ക്കിയിലെ എന്‍റെ കഥാപാത്രം പ്രേക്ഷകരില്‍ ഒരു മതിപ്പ് ഉണ്ടാക്കാൻ സാധിക്കുമെന്നും ആ കഥാപാത്രം സിനിമ കഴിഞ്ഞാലും എല്ലാവരുടെയും ഉള്ളില്‍ എക്കാലവും നിലനില്‍ക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

ഇങ്ങനൊരു കഥാപാത്രം ഇതിന് മുൻപ് ഞാൻ ചെയ്തിട്ടില്ല. ചെറുതെങ്കിലും മികച്ചതും സ്വാധീനിക്കാൻ കഴിയുന്നതുമായ റോളാണിത്. ഹൈദരാബാദില്‍ വച്ച്‌ എന്‍റെ ഭാഗം പൂ‍ത്തിയാക്കി കഴിഞ്ഞു. അന്ന ബെൻ പറഞ്ഞു.

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി. അശ്വിനി ദത്താണ് ഈ ബിഗ് ബജറ്റ് സിനിമ നിർമിക്കുന്നത്. അമിതാഭ് ബച്ചൻ, കമല്‍ഹാസൻ, ദീപിക പദുക്കോണ്‍, ദിഷാ പഠാണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം മെയ് ഒൻപതിന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *