ഈ വർഷത്തെ എറ്റവും ശക്തരായ സ്ത്രീകളുടെ പട്ടിക പുറത്തു വിട്ട് അമേരിക്കൻ ബിസിനസ് മാസികയായ ഫോർബ്സ്. 2023ലെ പട്ടികയിൽ ഒന്നാമതായി എത്തിരിക്കുന്നത് യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ ആണ്. കൂടാതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ നാല് ഇന്ത്യൻ സ്ത്രീകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഫോബ്സ് പട്ടികയിൽ 32-ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രിയാണ് ഇന്ത്യൻ വനിതകളിൽ ഒന്നാമത്. ബിയോൺസ് (റാങ്ക് 36), റിഹാന (റാങ്ക് 74), ഡോണ ലാംഗ്ലി (റാങ്ക് 54) തുടങ്ങിയ പ്രമുഖ സ്ത്രീകളെക്കാൾ ഉയർന്ന റാങ്കിലാണ് നിർമ്മല. എച്ച്സിഎൽ കോർപ്പറേഷൻ സിഇഒ റോഷ്നി നാടാർ മൽഹോത്ര (റാങ്ക് 60), സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ (റാങ്ക് 70), ബയോകോൺ സ്ഥാപക കിരൺ മസുംദാർ-ഷാ (റാങ്ക് 76) എന്നിവരാണ് മറ്റ് മൂന്ന് ഇന്ത്യക്കാർ.