ലഹോർ: രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) 48 വിമാനങ്ങൾ റദ്ദാക്കി. ഇന്ധന ലഭ്യതയില്ലാത്തതിനെ തുടർന്നാണ് പിഐഎ ആഭ്യന്തര, അന്തർദേശീയ റൂട്ടുക റദ്ദാക്കിയത്. ദിവസേനയുള്ള ഫ്ലൈറ്റുകളുടെ പരിമിതമായ ഇന്ധന വിതരണവും പ്രവർത്തന പ്രശ്‌നങ്ങളും കാരണമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് പിഐഎയുടെ വക്താവ് പാകിസ്ഥാൻ വാർത്താ ഏജൻസിയായ ദി ഡോണിനോട് പറഞ്ഞു. ചില വിമാനങ്ങളുടെ യാത്ര ഷെഡ്യൂൾ ചെയ്തതായി വക്താവ് പറഞ്ഞു.
ഇന്ധന ലഭ്യതക്കുറവ് കാരണം 13 ആഭ്യന്തര വിമാനങ്ങളും 11 അന്താരാഷ്ട്ര റൂട്ടുകളും റദ്ദാക്കിയതായി വക്താവ് കൂട്ടിച്ചേർത്തു. മറ്റ് പന്ത്രണ്ട് വിമാനങ്ങൾ വൈകിയാണ് ഓടുന്നത്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാരെ ഇതര വിമാനങ്ങളിലേക്ക് മാറ്റിയതായി പിഐഎ അറിയിച്ചു. ഈ തീരുമാനത്തെത്തുടർന്ന് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് PIA കസ്റ്റമർ കെയർ, PIA ഓഫീസുകൾ അല്ലെങ്കിൽ അവരുടെ ട്രാവൽ ഏജന്റ് എന്നിവരുമായി ബന്ധപ്പെടാൻ യാത്രക്കാരെ ഉപദേശിക്കുകയും ചെയ്തു.