പൂഞ്ഞാര്‍ സംഭവം; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് സമസ്ത

Uncategorized

മലപ്പുറം: പൂഞ്ഞാര്‍ സെന്റ് ഫെറോന പള്ളിയിലുണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് സമസ്ത. വസ്തുതകള്‍ക്ക് നിരക്കാത്തതാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും ഖേദം പ്രകടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും സമസ്ത യുവജനവിഭാഗം നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

കുറ്റവാളികളെ മതം തിരിച്ച് ആക്ഷേപിക്കുന്ന സമീപനം മതേതര സ്വഭാവത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണ്. ഉത്തരേന്ത്യയിലെ ചില നേതാക്കള്‍ പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പൂഞ്ഞാറില്‍ വൈദികന് നേരെ ഉണ്ടായ ആക്രമണം തെമ്മാടിത്തരമാണെന്നും വൈദികന് നേരെ വണ്ടി കയറ്റിയതില്‍ മുസ്ലിം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫെബ്രുവരി 23 നാണ് പൂഞ്ഞാര്‍ സെന്‍റ് മേരിസ് പള്ളിയിലെ സഹവികാരി ഫാദര്‍ ജോസഫ് ആറ്റുച്ചാലിനെ ഈരാറ്റുപേട്ടയില്‍ നിന്ന് എത്തിയ ഒരുകൂട്ടം യുവാക്കള്‍ പള്ളിമുറ്റത്തുവെച്ച് വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്

Leave a Reply

Your email address will not be published. Required fields are marked *