തിരുവനന്തപുരം: പോലീസ് വാഹനം തകര്‍ത്ത കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേമം അസംബ്ലി സെക്രട്ടറി ഹൈദരാലി, ഹനോക് ചെറിയതുറ യൂണിറ്റ് പ്രസിഡണ്ട് എന്നിവര്‍ കീഴടങ്ങിയത്.യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് പ്രവര്‍ത്തകര്‍ പൊലീസ് വാഹത്തിന്‍റെ ചില്ല് അടിച്ചുപൊട്ടിച്ചത്.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം പോലീസ് വലിച്ചുകീറിയെന്നും ഈ പ്രവൃത്തി ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചു. തിരിച്ചടിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് അപ്പോഴത്തെ വികാരം കൊണ്ടാണ്. സമരത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിച്ചു നിന്ന് സമരം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.