തൃശൂരിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി

Kerala

തൃശൂർ: തൃശൂരിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ കുട്ടികളെയാണ് കാണാതായത് എന്നാണ് പുറത്തു വരുന്ന വിവരം.

കാടർ വീട്ടില്‍ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുണ്‍ കുമാർ (08) എന്നിവരെയാണ് കാണാതായത്. രണ്ടാം തീയതി രാവിലെ 10മണി മുതലാണ് കുട്ടികളെ കാണാതായത്.

സംഭവത്തിൽ കുടുംബം വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കി. കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *