തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഐആർ ബറ്റാലിയനിലെ അജയകുമാറാണ് മരിച്ചത്.പോത്തൻകോട് നേതാജിപുരത്തെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ മരിച്ച നിലയിൽ; കടബാധ്യതയെന്ന് സംശയം
