പോലീസ് സ്റ്റേഷനുനേരെ ബിയര്‍ കുപ്പിയെറിഞ്ഞ സംഭവം: ഒരാള്‍ പിടിയില്‍

Kerala

നേമം: നരുവാമൂട് പോലീസ് സ്റ്റേഷനുനേരെ ബിയര്‍ കുപ്പിയെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. പള്ളിച്ചല്‍ തോട്ടില്‍കര വിജയഭവനില്‍ വിശാഖാ(അച്ചു-19)ണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ആറരയ്ക്കാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കുപ്പി എറിഞ്ഞത്. പോലീസ് ജീപ്പിന്റെ രണ്ട് ഗ്ലാസുകളും തകര്‍ന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ശബ്ദംകേട്ട് ഓടിയെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *