കൊച്ചി: എറണാകുളം ഏലൂരിന് സമീപം മഞ്ഞുമ്മലില്‍ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഏലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ സുനില്‍കുമാറിനാണ് കുത്തേറ്റത്.റിട്ട. എസ്.ഐ പോളാണ് പൊലീസുകാരനെ ആക്രമിച്ചത്. പോള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഏലൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസ് സംഘം അന്വേഷിക്കാനെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ പോളിനെ ഏലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൈക്ക് പരിക്കേറ്റ എ.എസ്.ഐ സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.