എറണാകുളം: ആക്രമണം തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽകുമാറിനാണ് കുത്തേറ്റത്. സംഭവത്തിൽ റിട്ട. എസ്ഐ പോളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് പോൾ ആക്രമണം നടത്തിയത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കിയതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ഇയാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ആക്രമണം തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; റിട്ട. എസ്ഐ കസ്റ്റഡിയിൽ
