പത്തനംതിട്ട: കോന്നിയില്‍ മത്സ്യക്കച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. പറക്കോട് സ്വദേശി ഷഹനാസ്, നൗഷാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കോന്നിയില്‍ മ്ലാന്തടത്ത് കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ആക്രമണം. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം സ്വദേശികളാണ് ആക്രമണത്തിനു പിന്നിലെന്നു പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.