ആലപ്പുഴയില്‍ കളക്റ്ററേറ്റ് മാര്‍ച്ചിനിടെ വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്‍കി.യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പ്രവീണ്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹരിത ബാബു ഉള്‍പ്പെടെ പതിനാറോളം പേര്‍ക്കാണ് പരിക്കേറ്റത്. ഏറെ പേര്‍ക്കും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ലാത്തി മുറിയെ തല്ലിയത് ബോധപൂര്‍വ്വമാണ്. മരണം സംഭവിക്കാത്തത് ഭാഗ്യംകൊണ്ട് മാത്രം. പോലീസ് മനുവല്‍പോലും പാലിക്കാതെ ക്രൂരപീഡനം നടത്തിയവരെ സര്‍വ്വീസില്‍ വെച്ച് പൊറിപ്പിക്കരുത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
വനിതകള്‍ക്കുപോലും പ്രത്യേകപരിഗണന ഉണ്ടായില്ല. പുരുഷപോലീസ് ഇവരെ ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിച്ച് അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ഡി ജി പി ദര്‍വേഷ് സാഹിബിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു,