തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; വ്യാപക റെയ്ഡ്

Kerala

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്ന സാഹചര്യത്തിൽ ഗുണ്ടകളെ പൂട്ടാൻ നടപടിയുമായി പൊലീസ്. സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കായി പൊലീസ് റെയ്ഡ് നടത്തും. ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളേയും പിടികൂടാനാണ് പരിശോധന നടത്തുന്നത്. കാപ്പ ചുമത്തിയെ പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ‘ആഗ്’ ഡി-ഹണ്ട് പദ്ധതികളുടെ ഭാഗമായാണ് പരിശോധന നടത്തുക. തുടർച്ചയായിയുണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.

ഇന്നലെ രാത്രി എട്ടര മുതൽ ഏതാണ്ട് 12 മണിവരെ മദ്യപിച്ച് ലക്ക് കെട്ട അക്രമി സംഘം നടുറോഡിൽ അഴിഞ്ഞാടുകയായിരുന്നു. വെള്ളറട അമ്പൂരിക്ക് സമീപം കണ്ണന്നൂരിൽ ആയിരുന്നു സംഭവം. റോഡിലൂടെ കടന്നു പോകുന്നവരെ തടഞ്ഞുനിർത്തുകയും പണം ചോദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കയ്യേറ്റവും നടത്തി. തടയാൻ ശ്രമിച്ച സമീപത്തെ പാസ്റ്റർ അരുളിനെ വീടുകയറി സംഘം വെട്ടുകയും ചെയ്തു. വീടും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തല്ലിത്തകർത്തു.

Leave a Reply

Your email address will not be published. Required fields are marked *