പതിനാലുവയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി

Kerala

ആലപ്പുഴ: പതിനാലുവയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദ്ദിച്ചതായി പരാതി. ഡൽഹി സ്വദേശിയ്ക്കാണ് മർദ്ദനമേറ്റത്. അതിഥി തൊഴിലാളിയുടെ പത്താം ക്ലാസ് വിദ്യാർഥിയായ മകനെയാണ് പൊലീസ് മർദ്ദിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം

പൊലീസ് നടപടികൾക്ക് താൻ സാക്ഷിയാണെന്ന് മണ്ണഞ്ചേരി സ്വദേശി ജയ പറഞ്ഞു. പൊലീസ് മുട്ടുകാലിനു മുതുകിൽ ചവിട്ടിയതായും ലാത്തികൊണ്ട് കൈയ്യില്‍ അടിച്ചതായും പരാതിയിൽ പറയുന്നു. സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചായിരുന്നു മർദ്ദനമെന്ന് കുട്ടി പറഞ്ഞു.

പരിക്കേറ്റ കുട്ടി ചെട്ടികാട് ഗവ. ആശുപത്രിയിൽ ചികിൽസ തേടി. പരാതിയിൽ അന്വേഷണം നടത്തുമെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ഡോ. ബി വസന്തകുമാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *