കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പൊലീസുകാര്‍ക്ക് മര്‍ദ്ദനം. എസ്‌ഐ അനൂപ്, സിപിഒ കിഷോര്‍ കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ ഉപ്പള ഹിദായത്ത് നഗറില്‍ വെച്ചാണ് സംഭവം. രാത്രികാല പട്രോളിംഗിനിടെ അഞ്ച് പേരടങ്ങുന്ന സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ എസ്‌ഐയുടെ കൈയ്ക്ക് പൊട്ടലുണ്ട്. മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്കായ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു.