ചാലക്കുടി: പൊലീസ് ജീപ്പ് തല്ലിതകര്‍ത്ത കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് നിധിന്‍ പുല്ലന് ജാമ്യം. സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് റിമാൻഡിലായിരുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലൻ പുറത്തിറങ്ങിയത്.ഈ കേസില്‍ നിധിൻ ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു സംഭവം നടന്നത്. ചാലക്കുടി സര്‍ക്കാര്‍ ഐ.ടി.ഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പൊലീസ് ജീപ്പ് തല്ലി തകർക്കലിലേക്ക് എത്തിയത്.