പരാതി നൽകാനെത്തിയ സ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി: പൊലീസിന് രൂക്ഷ വിമർശനം

Kerala

കൊല്ലം: പരാതി നൽകാനെത്തിയ സ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിനെ തിരുത്തി കോടതി. വ്യാജ സന്ദേശത്തെ തുടർന്ന് കൊല്ലം ചവറയിൽ പൊലീസ് നേതൃത്വത്തിന്റെ വീട്ടിൽ പരിശോധന നടത്തി എന്നാൽ യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതിനെ ചോദ്യം ചെയ്ത വീട്ടിലെ അംഗങ്ങളായ മൂന്നു വനിതകൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന വകുപ്പിട്ട് ചവറ പൊലീസ് കേസെടുക്കുകയും കേസിന്റെ വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തിരുന്നു. കേസിന്റെ വിവരങ്ങൾ അറിയാതെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറെ കാണാൻ വേണ്ടി കമ്മീഷണർ ഓഫീസിൽ എത്തിയ യുവതികളെ ജാമ്യമില്ല വകുപ്പു ചുമത്തി ചവറ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ചവറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്ത കേസിൽ മജിസ്ട്രേറ്റ് മൂന്നു പ്രതികൾക്കും അന്ന് തന്നെ ജാമ്യം അനുവദിച്ചു.

പൊലീസിന്റെ കഥ വിശ്വസനീയമല്ലെന്നും കോടതി കുറ്റപ്പെടുത്തി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ അജ്മൽ ജെ, അമൃത കൃഷ്ണൻ എന്നിവർ ഹാജരായി. സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകാൻ എത്തിയ സ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *