പൊലീസുമായുണ്ടായ വാക്കേറ്റത്തിൽ വിശദീകരണവുമായി കല്യാശേരി എംഎൽഎ എം വിജിൻ

Kerala

പൊലീസുമായുണ്ടായ വാക്കേറ്റത്തിൽ വിശദീകരണവുമായി കല്യാശേരി എംഎൽഎ എം വിജിൻ. പേര് ചോദിച്ചപ്പോഴല്ല താൻ പ്രകോപിതനായത്. ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത് ആ സംഭവത്തിന്റെ ഏറ്റവും അവസാനം നടന്ന കാര്യമാണ്. എസ് ഐ പ്രകോപിതരാക്കുന്ന രീതിയിലാണ് പെരുമാറിയത്. സമരം നടന്നുകൊണ്ടിരിക്കവെ എസ് ഐ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു. എസ് ഐ മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഇതോടെയാണ് താൻ സുരേഷ് ഗോപി സ്റ്റൈൽ എന്ന് പറഞ്ഞതെന്നും എം വിജിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *