യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് എയര്‍ഇന്ത്യ സര്‍വീസ്; 90 ലക്ഷം രൂപ പിഴ

National

ന്യൂഡല്‍ഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 90 ലക്ഷം രൂപ പിഴ ചുമത്തി. എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ ഡയറക്ടര്‍ പങ്കുല്‍ മാത്തൂര്‍ ആറുലക്ഷം രൂപയും ട്രെയിനിംഗ് ഡയറക്ടര്‍ മനീഷ് വാസവദ മൂന്നു ലക്ഷം രൂപയും പിഴ അടയ്ക്കണം.

നോണ്‍ ട്രെയ്‌നര്‍ ലൈന്‍ ക്യാപ്റ്റനെ ഉപയോഗിച്ച് സര്‍വീസ് നടത്തിയത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ഡിജിസിഎ ഇറക്കിയ പ്രസ്താവനയിലുണ്ട്. ജൂലൈ 10നാണ് സംഭവം നടന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഡിജിസിഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *