പോക്‌സോ കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയിൽ

Breaking Kerala

കണ്ണൂര്‍: പോക്സോ കേസിലെ റിമാന്‍ഡ് തടവുകാരന്‍ ജയിലിനുള്ളിൽ തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമന്‍ (42) ആണ് മരിച്ചത്. തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു ഇയാൾ.
ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *