അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും

Breaking Kerala

ന്യൂഡൽഹി: മണിപ്പൂര്‍ വിഷയത്തിൽ പാർലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നല്‍കും. പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗൊഗോയ് തന്നെയാണ് തുടക്കമിട്ടത്. കഴിഞ്ഞദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച രാഹുല്‍ ഗാന്ധി മോദിയയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ഭാരതമാതാവിനെ കൊന്നുവെന്ന് വിമര്‍ശിച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമെന്നും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *