കോഴിക്കോട്: കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി ചേലക്കാട് സ്വദേശിനി ദിനയ ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.അതേസമയം മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി.
പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
