പിറവത്ത് ഓണോത്സവത്തിന് ഒരുക്കങ്ങളായി

Local News

പിറവം: പിറവം നഗരസഭ ഓണോത്സവം അത്തച്ചമയ ഘോഷയാത്രയോടെ ആഗസ്റ്റ് 20 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 20 ന് വൈകുന്നേരം മൂന്നുമണിക്ക്
പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നിന്നും ഘോഷയാത്ര ആരംഭിക്കും.
മാം ഓഡിറ്റോറിയത്തിൽ സമാപിക്കും. ആനപ്പൂരം, മയൂര നൃത്തം, കരിങ്കാളി വേദം, അമ്മൻകുടം, മുറം ഡാൻസ്, വിവിധ തെയ്യങ്ങൾ, ഓണപൊട്ടൻ, പടയണി, കൊട്ടകാവടി, വാദ്യമേളങ്ങൾ, വിവിധ കലാരൂപങ്ങൾ, 27 വാർഡുകളിൽ നിന്നായി അണിനിരക്കുന്ന കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, ഹരിതകർമ്മ സേന അംഗങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയുണ്ടാകും. 24 ന് നഗരസഭ ഹാളിലും, കൊച്ചുപള്ളി ഹാളിലുമായി അത്തപൂക്കള മത്സരം, 27 ന് ചിൽഡ്രൻസ് പാർക്കിൽ തിരുവാതിരകളി മത്സരം. വൈകിട്ട് 6.30 ന് കോട്ടായി കാരണവർ വനിത കാവടി സംഘത്തിന്റെ ചിന്ത് പാട്ട്. 30 ന് അങ്കമാലി അമൃതയുടെ നാടകം ‘മാന്ത്രിക ചെപ്പ്, സെപ്തംബർ രണ്ടിന് മൂന്ന് മുതൽ വാർഡ് തല പുരുഷ വനിതാ ടീമുകളുടെ വടംവലി മത്സരം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കലാ സന്ധ്യ. സെപ്റ്റംബർ – 23 ന് ചാമ്പ്യൻസ് ബോട്ട് ലീഗ് പിറവം വള്ളംകളിയോടെ ഓണാഘോഷം സമാപിക്കും. ഓണോത്സവ വേദിയിൽ
മികച്ച ഓട്ടോറിക്ഷ ഡ്രൈവർ, ആതുരസേവന പ്രവർത്തകർ, കുടുംബശ്രീ യൂണിറ്റ്, പോലീസ്, ഫയർ ഫോഴ്‌സ്, കെഎസ്ഇബി എന്നിവയിൽ മികച്ച പ്രവർത്തനം നടത്തിയവരെ
ജനസേവ പുരസ്‌കാരം നൽകി അനുമോദിക്കും.
വാർത്ത സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ. പി സലിം, ഓണോത്സവം ട്രഷറർ പി കെ പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്,
വത്സല വർഗീസ്, ജൂബി പൗലോസ്, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ, ഡോ.സജ്ജിനി പ്രതീഷ്, ആർ. പ്രശാന്ത്, രാജു പാണാലിക്കൽ, പ്രശാന്ത് മമ്പുറത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *