എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി നികൃഷ്ടനാണെന്നും അദ്ദേഹത്തിന് ക്രിമിനൽ മനസുമാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അഴിമതി പണം ഉപയോഗിച്ചുവേണം ആഡംബരം കാണിക്കാനെന്നും നവകേരള സദസ് പിരിവെടുത്ത് നടത്തുന്ന നാണംകെട്ട പരിപാടിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അധികാരത്തിന്റെ ധാർഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടിയിരിക്കുകയാമെന്നും കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി മാപ്പു പറഞ്ഞ് ഇറങ്ങിപ്പോകണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസെന്ന് വി ഡി സതീശൻ
