കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തിയത് ചെറുമകനൊപ്പം. ഇന്നലെ പുതുപ്പള്ളി മണ്ഡലത്തിലെ മറ്റക്കര, പാമ്പാടി, ഞാലിയാകുഴി എന്നിവിടങ്ങളിലെ പ്രചാരണപരിപാടികളിൽ മകൾ വീണ വിജയന്റെ മകൻ ഇഷാൻ വിജയും ഉണ്ടായിരുന്നു.
പിണറായി വിജയന്റെ പ്രചാരണ വാഹനത്തിൽ തന്നെയായിരുന്നു ചെറുമകന്റെയും യാത്ര. പിണറായി വിജയൻ പ്രസംഗിക്കാൻ വേദിയിൽ കയറുമ്പോൾ ഇഷാൻ, വേദിക്ക് പുറത്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ കസേരയിലിരുന്ന് മുത്തച്ഛന്റെ പ്രസംഗം കേട്ടു.
പിണറായി വിജയൻ പ്രസംഗം കഴിഞ്ഞ് വാഹനത്തിലേക്ക് കയറുന്നതിന് മുമ്പായി ഇഷാൻ വാഹനത്തിന്റെ പിൻസീറ്റിൽ ഇടംപിടിച്ചു.