മുഖ്യമന്ത്രിക്ക് എതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ

Kerala

വീണ്ടും ക്യാമ്പസിലെ റോഡിലിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് ഗവർണർ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എന്നാൽ പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാൻസലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർ‌ണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *