മിശ്രവിവാഹ വിവാദത്തിൽ സമസ്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മിശ്രവിവാഹ വിവാദത്തിൽ സമസ്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി മിശ്രവിവാഹം തടയാൻ ആർക്കും ആവില്ലെന്നും വ്യക്തമാക്കി. മിശ്രവിവാഹത്തിനെതിരെ പരാതി എക്കാലത്തും ഉണ്ടാകും.

കുടുംബങ്ങൾ പരാതി ഉയർത്തും. മിശ്രവിവാഹം സമൂഹത്തിൽ എല്ലാകാലത്തും പൊതുവായി നടക്കുന്ന മാറ്റത്തിൻ്റെ ഭാഗം. മിശ്രവിവാഹം തടയാൻ ഒരു കൂട്ടർക്കും ആവില്ല. ഞങ്ങൾ തടഞ്ഞു കളയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് സാധ്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസ്സിൻ്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ ചാലക്കുടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *