ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരെ ക്രൂരമായി അവഗണിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത് :പി.സി. ജോര്‍ജ്

Breaking Kerala

കോട്ടയം: ശബരിമലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പി.സി. ജോര്‍ജ്.ദര്‍ശനത്തിനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരെ ക്രൂരമായി അവഗണിക്കുന്ന നടപടികളാണ് പിണറായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്ന ശബരിമല ഭക്തരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ ശബരിമല കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നേരിട്ടുള്ള നിയന്ത്രത്തിലേക്ക് ആക്കണം.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്കുള്ള സേവനം ചെയ്യാൻ ദേശിയ കാഴ്ചപ്പാടുള്ള സംവിധാനമാണ് വേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് എല്ലാ ഈശ്വര വിശ്വാസികളുടെയും ഹൈന്ദവ സംഘടനകളുടെയും പിന്തുണയോടെ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *