പുനലൂര്‍ : കൊല്ലം ആര്യങ്കാവില്‍ പിക് അപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി തല്‍ക്ഷണം മരിച്ചു.ഒപ്പമുണ്ടായിരുന്ന പത്ത് വയസുകാരനെ ഗുരുതര നിലയില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ ആര്യങ്കാവ് മോട്ടോര്‍ വെഹിക്കിള്‍ ചെക് പോസ്റ്റിന് സമീപം ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. തമിഴ്നാട്ടിലേക്ക് പോയ പിക് അപ്പ് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും അടുത്തുള്ള വീട്ട് മുറ്റത്തേക്ക് തെറിച്ചു വീണു.
ബൈക്ക് പൂര്‍ണമായും തകര്‍ന്നു.അപകടത്തിലായവരെ തിരിച്ചറിഞ്ഞില്ല. തെന്മല പൊലീസ് എത്തി മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.