ഫോൺപേ സൗകര്യം ഇനി യുഎഇയിലും: ഉപയോക്താക്കൾക്ക് നിയോപേ ടെർമിനലുകൾ വഴി യുപിഐ പേയ്‌മെന്റുകൾ നടത്താം

Uncategorized

തിരുവനന്തപുരം: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഫോൺപേ ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ യുപിഐ ഉപയോഗിച്ച് മാഷ്റെഖ്ന്റെ നിയോപേ ടെർമിനലുകളിൽ പേയ്‌മെന്റുകൾ നടത്താം. റീട്ടെയിൽ സ്റ്റോറുകളിലും ഡൈനിംഗ് ഔട്ട്‌ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകും. തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ പേയ്‌മെന്റുകൾക്കായി ക്യുആർ കോഡ് സ്കാൻ ചെയ്‌താൽ മതിയാകും.

യുപിഐ ആണ് ഈ ഇടപാടുകൾ സുഗമമാക്കുന്നത്. എല്ലാ ഇടപാടുകളും ഇന്ത്യൻ രൂപയിൽ പ്രോസസ്സ് ചെയ്യപ്പെടുന്നു എന്നുള്ളത് ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് സുതാര്യതയും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യുഎഇയിലെ മൊബൈൽ നമ്പറുകളുള്ള എൻആർഐകൾക്ക് ഫോൺപേ ആപ്പ് ഡൗൺലോഡ് ചെയ്യാനും പേയ്‌മെന്റുകൾ സുഗമമാക്കുന്നതിന് അവരുടെ നിലവിലുള്ള എൻആർഇ, എൻആർഒ അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും കഴിയും. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇടപാടുകളുടെ എളുപ്പവും സൗകര്യവും വർദ്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡുമായുള്ള മാഷ്റെഖ് ബാങ്കിന്റെ പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

ഓരോ വർഷവും ദശലക്ഷക്കണക്കിന് ഇന്ത്യൻ സന്ദർശകരെത്തുന്ന യുഎഇ വളരെ ജനപ്രിയമായ ഒരു സ്ഥലമാണ്. ഈ പങ്കാളിത്തത്തോടെ, ഉപഭോക്താക്കൾക്ക് ഇനി അവർക്ക് പരിചിതമായ പേയ്‌മെന്റ് രീതിയായ യുപിഐ വഴി സൗകര്യപ്രദമായി ഇടപാട് നടത്താനാകും. ഡിജിറ്റൽ പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന ഫോൺപേയുടെ പ്രതിബദ്ധതയോടൊപ്പം, സഞ്ചാരികളുടെ വിപുലമായ ആവശ്യങ്ങൾ കണക്കിലെടുത്ത് ഈ പങ്കാളിത്തത്തിലൂടെ സന്ദർശകർക്ക് സുഗമവും കൂടുതൽ ആസ്വാദ്യകരവുമായ യാത്ര ഉറപ്പാക്കിക്കൊണ്ട് തടസ്സങ്ങളില്ലാത്ത ഇടപാടുകൾക്ക് സൗകര്യമൊരുക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന്
ഫോൺപേ, ഇന്റർനാഷണൽ പേയ്മെന്റ്സ് സിഇഒ റിതേഷ് പൈ പറഞ്ഞു.

ഇന്ത്യൻ വിനോദസഞ്ചാരികൾക്കും യുഎഇയിലെ സന്ദർശകർക്കും വേണ്ടി പുതിയൊരു പേയ്‌മെന്റ് സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്നതിനായി ഫോൺപേയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നും മാഷ്റെഖ്ന്റെ നിയോപേ വിഭാഗം സിഇഒ വിഭോർ മുന്ദദ വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രാജ്യാന്തര പേയ്‌മെന്റ് മാർഗ്ഗങ്ങൾ നൽകുന്നതിന് പങ്കാളിത്തം വളർത്തിയെടുക്കാനും ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സജീവമായി സഹകരിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന് എൻഐപിഎൽ, പാർട്ണർഷിപ്പ് ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് ഡെപ്യൂട്ടി ചീഫ് അനുഭവ് ശർമ്മ പറഞ്ഞു. ഈ പങ്കാളിത്തം ഫിൻടെക് സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും യുഎഇയിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്കുള്ള പേയ്‌മെന്റ് പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രയും പ്രാദേശിക ഇടപാടുകളും സുഗമമാക്കുന്നതിന് പുറമേ, ആഭ്യന്തരമായി പണമയയ്ക്കാനുള്ള മാർഗ്ഗങ്ങൾ പ്രവർത്തനക്ഷമമാക്കിയാൽ, ഫോൺപേ ഇൻവേർഡ് റെമിറ്റൻസ് (ആഭ്യന്തരമായി പണമയക്കുക) സേവനങ്ങളും അവതരിപ്പിക്കും. ഇത് യുപിഐ ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി പണം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ലളിതമാക്കുകയും അതുവഴി ബാങ്ക് അക്കൗണ്ട് നമ്പറുകളും ഐഎഫ്എസ്സി കോഡുകളും പോലുള്ള വിശദാംശങ്ങളുടെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *