ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില സമീപഭാവിയില്‍ കുറയില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്സിങ് പുരി. അസംസ്കൃത എണ്ണവിലയിലെ വലിയ ചാഞ്ചാട്ടം കണക്കിലെടുത്താല്‍ ഇന്ധനവില കുറക്കാൻ കഴിയില്ല.കൂടിയ വിലക്ക് അസംസ്കൃത എണ്ണ വാങ്ങിയ കാലത്തെ നഷ്ടം നികത്താൻ എണ്ണക്കമ്ബനികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനാണ് ഇപ്പോള്‍ മുന്തിയ പരിഗണന. ഇന്ധനവില കുറക്കാൻ എണ്ണ കമ്ബനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.