പെരുവ: പെരുവയിൽ പ്രവർത്തിക്കുന്ന സൗഹൃദ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നപ്പിള്ളി പാലാകുളത്തിൽ അനിഷ തമ്പിയുടെ സ്വപ്ന വീടിനായി സോഷ്യൽ മീഡിയ വഴി സുമനസുകളുടെ സഹായത്തോടെ ഒരു വർഷം മുൻപ് സമാഹരിച്ച തുകയും, പലിശയും കൈമാറി. 1,08,708 രൂപയുടെ ചെക്ക് കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് അനിഷയുടെ വീട്ടിലെത്തി കൈമാറി.
സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ടി.എം. സദൻ അധ്യക്ഷത വഹിച്ചു. സൗഹൃദയുടെ ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് പി ജയശങ്കർ, സെക്രട്ടറി ബൈജു പെരുവ, ട്രഷറർ ജയൻ മൂർക്കാട്ടിൽ, ശാരദാ മോഹൻദാസ്, വാർഡംഗം അനുമോൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടോമി മ്യാലിൽ, ബേബി പാലത്തിങ്കൽ, കെ.എം. തോമസ്, എൻ.ഒ. ബേബി, ജിഷ ബിനു, ഉഷ അപ്പു എന്നിവർ പ്രസംഗിച്ചു.