പെരുവ: ഗവ: വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് പെരുവ സ്കൂൾ കലോത്സവം “സ്പന്ദനം -2023” പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും ഡോക്ടറുമായ പദ്മിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പ്രിയ സി.എസ്. സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഡിക്സൺ തോമസ് അധ്യക്ഷത വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കുമാരി ശില്പാദാസ്, പി ടി എ വൈസ് പ്രസിഡൻറ് പോൾ ജോസഫ് എന്നിവർ ആശംസകൾ പറഞ്ഞു. സ്കൂൾ എച്ച്. എം. ഇൻ ചാർജ് സെലിമോൾ ഫ്രാൻസിസ് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് മത്സരയിനങ്ങൾ നടന്നു.
സ്കൂൾ കലോത്സവം സ്പന്ദനം -2023 ഡോക്ടർ പദ്മിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു
