പെരുവ : പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിലെ 2024 വർഷത്തെ ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. ഉപദേശക സമിതി സെക്രട്ടറി ടി എസ് കുട്ടപ്പൻ അനിൽ വാതകോടിന് നോട്ടീസ് നൽകിക്കൊണ്ട് പ്രകാശനം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് ഹരികൃഷ്ണൻ നമ്പൂതിരി, വൈസ് പ്രസിഡന്റ് മണിയനാചാരി, കമ്മറ്റി അംഗം എൻ കെ അജയകുമാർ, ദേവസ്വം മാനേജർ കെ ആർ സുനേഷ് കാട്ടാംപാക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രം : പെരുവ നരസിംഹ സ്വാമി ക്ഷേത്രത്തിലെ 2024 വർഷത്തെ ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം