വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

Kerala Local News

പെരുവ: വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു
അവർമ ചെമ്മനത്തിൽ
പി.കെ. ശശി(58) യാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നെടുമ്പാശേരി വിമാനത്താവളത്തിൽ ഓട്ടം പോയി വരുന്ന വഴിയാണ് സംഭവം. ഉടൻ തന്നെ അങ്കമാലിയിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
പെരുവ സ്റ്റാന്റിലെ കാർ ഡൈവറും, മുളക്കുളം പഞ്ചായത്തിൽ ദീർഘകാലം വിവിധ പത്രങ്ങൾ കടുത്തുരുത്തിയിൽ നിന്നും എത്തിച്ചിരുന്നത് ശശിയുടെ വാഹനത്തിലായിരുന്നു.
നാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ ബിനു തിരുവാങ്കുളം ചക്കുപ്പറമ്പിൽ കുടുംബാംഗം.
മക്കൾ കാർത്തിക (എറണാകുളം എയർപോർട്ടിൽ പഠനം)
മാളവിക (ഡിഗ്രി വിദ്യാർത്ഥിനി സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ)
സംസ്കാരം ഇന്ന് (നവംബർ 30) വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *