എറണാകുളം: പെരുമ്പാവൂരിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് ഇന്ന് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇരുവരെയും കാണാതായത്.
തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയ്‌ക്ക് സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയങ്കിലും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാ ചിത്രം പുറത്ത്. പോലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്ന സ്ത്രീയുടെ രേഖാചിത്രവും ഉടൻ പോലീസ് പുറത്തു വിടും.