പെരിന്തൽമണ്ണ : മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 63-കാരൻ അറസ്റ്റിൽ. കുന്നപ്പള്ളി കളത്തിലക്കര കാരാപ്പറമ്പിൽ ചന്ദ്രൻ(63) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് പരാതിക്കാരിയെ പ്രതിയുടെ കളത്തിലക്കരയിലെ വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കട ബാധ്യതകൾ മന്ത്രവാദം ചെയ്താൽ ഇല്ലാതാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. യുവതി നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് ആണ് അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.