തിരുവനന്തപുരം: 40 % ഭിന്നശേഷിയുള്ളവർക്കു സ്വകാര്യ ബസുകളിലും യാത്രാ ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. ഭിന്നശേഷിക്കാർക്ക് കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്കു മാത്രമായിരുന്നു യാത്രാ ഇളവ് അനുവദിച്ചിരുന്നത്.
ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു പ്രത്യേക ഉത്തരവു നല്‍കിയതെന്നു മന്ത്രി വ്യക്തമാക്കി.