ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ. പെൻഷൻ കിട്ടുന്നത് വരെ യൂത്ത് കോൺഗ്രസ് ഒരാൾക്ക് 1600 രൂപ പെൻഷനും ഭക്ഷ്യ കിറ്റും നൽകും. ബിജെപി പ്രവർത്തകരും ഒരു മാസത്തെ പെൻഷനും ഭക്ഷ്യ കിറ്റും ദമ്പതികൾക്ക് കൈമാറി. അതേസമയം സിപിഐഎം പ്രവർത്തകർ നേരിട്ടെത്തി പ്രതിഷേധത്തിന്റെ ഫ്ലക്സ് ബോർഡ് എടുത്ത് മാറ്റാൻ ആവശ്യപ്പെടുകയും അതിനായി 1000 രൂപ നൽകിയെന്നും എന്നാൽ തങ്ങൾ അത് നിഷേധിക്കുകയായിരുന്നുവെന്നും പ്രതിഷേധത്തിലിരിക്കുന്ന വൃദ്ധ ദമ്പതികൾ പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച വൃദ്ധ ദമ്പതികൾക്ക് സഹായവുമായി യൂത്ത് കോൺഗ്രസ്-ബിജെപി പ്രവർത്തകർ
