തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുക്കുന്നത് കണക്കിലെടുത്ത് പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ച് സർക്കാർ. ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ ഈ മാസം 15 മുതൽ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനായി 5000 കോടി രൂപ സർക്കാർ ഇന്ന് കടമെടുക്കും. അടിയന്തര ചെലവുകളും കൂടി കണക്കിലെടുത്താണ് കടമെടുപ്പ്.സെപ്‌തംബർ മുതൽ ഫെബ്രുവരി വരെയുള്ള ക്ഷേമ പെൻഷനാണ് കെട്ടിക്കിടക്കുന്നത്. ഇതും പരിഹരിച്ചുകൊണ്ട് വരുന്ന മാസം മുതൽ കൃത്യമായി പെൻഷൻ നൽകുമെന്നാണ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. ഒരു മാസത്തെ ക്ഷേമ പെൻഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.