ഇടുക്കി: കഴിഞ്ഞ അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതിന് പിന്നാലെ പ്രതിഷേധ സമരവുമായി 90കാരി. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലത്താണ് സംഭവം.
കറുപ്പ് പാലം സ്വദേശിനി പൊന്നമ്മയാണ് നടുറോഡിലിരുന്ന് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം ഉണ്ടായത്.
റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് അറിഞ്ഞ വണ്ടിപ്പെരിയാർ പൊലീസ് പൊന്നമ്മയെ അനുനയിപ്പിച്ച് തിരിച്ചയച്ചു.
കൂലിപ്പണിക്കാരനായ മകന് മായനോടൊപ്പമാണ് പൊന്നമ്മ താമസിക്കുന്നത്. അഞ്ചു മാസമായി പെൻഷൻ കിട്ടുന്നില്ലെന്ന് പൊന്നമ്മയുടെ മകൻ പറഞ്ഞു.
പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; 90കാരിയുടെ പ്രതിഷേധം നടുറോഡിലിരുന്ന്
