35 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഡിവൈഎസ്പിക്ക് സസ്പെന്‍ഷന്‍

Kerala

ഇടുക്കി: 35കാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സംഭവത്തില്‍ ഡിവൈ.എസ്.പിയ്‌ക്ക് സസ്‌പെൻഷൻ.പീരുമേട് ഡിവൈ എസ് പി കുര്യാക്കോസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇടുക്കി എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷം തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് കുര്യാക്കോസിനെ സസ്‌പെൻഡ് ചെയ്‌തത്.

മേയ് എട്ടിന് രാജസ്ഥാൻ സ്വദേശിനിയായ 35കാരിയെ കട്ടപ്പനയില്‍ വസ്‌തു വ്യാപാരം നടത്തുന്ന രണ്ടുപേര്‍ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട ശേഷം കുമളിയില്‍ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

സംഭവത്തിന് പിന്നാലെ 35 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്ന പാലാ സ്വദേശി മാത്യൂസ് തോമസ്, കുമളി സ്വദേശിയായ സക്കീര്‍ മോൻ എന്നിവര്‍ക്കെതിരെ പൊലീസില്‍ യുവതി പരാതിപ്പെട്ടു. എന്നാല്‍ ഡിവൈ എസ് പിയുടെ ഇടപെടലിന് പിന്നാലെ കേസില്‍ അറസ്‌റ്റുണ്ടായില്ല. പ്രതികള്‍ ഡല്‍ഹിയിലേക്ക് കടക്കുകയും ചെയ്‌തു. പിന്നീട് ജൂണ്‍ 15നാണ് പ്രതികളെ ഇവിടെ നിന്ന് പൊലീസ് പിടികൂടിയത്. ഡിവൈ എസ് പിയുടെ ഇടപെടലിനെക്കുറിച്ചുള്ള വിവരത്തിന് പിന്നാലെ കേസന്വേഷിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുത്തതിന് പിന്നാലെയാണ് കുര്യാക്കോസിനെതിരെ അച്ചടക്ക നടപടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *