ഇടുക്കി: പീഡന കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു. പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിനെയാണ് സസ്പെൻഡ് ചെയ്തത്. രാജസ്ഥാൻ സ്വദേശിനിയായ 35 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.
മെയ് എട്ടിനാണ് യുവതി പീഡനത്തിന് ഇരയായത്. കട്ടപ്പനയിൽ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേർ സമൂഹമാധ്യമങ്ങളിൽ വഴി പരിചയപ്പെട്ട യുവതിയെ കുമളിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണം കവരുകയും ചെയ്തു. സംഭവത്തിൽ പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ചെങ്കര സ്വദേശി സക്കീർ മോൻ എന്നിവർക്കെതിരെ യുവതി പരാതി നൽകി. ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യാതെ ഇരിക്കുകയായിരുന്നു. ഡൽഹിയിലേക്ക് കടന്നു കളഞ്ഞ പ്രതികളെ ജൂൺ 15ന് ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയത്.