വൈക്കം താലൂക്ക് ഓഫീസിനു മുൻപിൽ കഴിഞ്ഞ 31 ദിവസമായി സത്യഗ്രഹ സമരം നടത്തുന്ന ആദിവാസി ഭൂ അവകാശസമിതി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ കേന്ദ്ര മന്ത്രി പിസി തോമസ് സമരപ്പന്തൽ സന്ദർശിച്ചു
വൈക്കം ചെമ്മനത്തുകരIHDP പട്ടികവർഗ്ഗ കോളനി നിവാസികൾക്ക് കിടപ്പാട ഭൂമിയുടെ പട്ടയം ലഭിക്കുന്നതിന് വേണ്ടിയാണ് സത്യഗ്രഹ സമരം
തന്റെ 20 വർഷത്തെ പാർലമെന്റ് അനുഭവങ്ങളിൽ പലപ്പോഴും പട്ടികജാതി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുമ്പോൾ അനുകൂല നിലപാട് ഉണ്ടായിട്ടുണ്ട് എങ്കിലും പ്രവർത്തിപഥത്തിൽ വരുമ്പോൾ പലപ്പോഴും സർക്കാരുകൾക്ക് നടപ്പിലാക്കാൻ സാധിച്ചിട്ടില്ല എന്ന് പിസി തോമസ് പറഞ്ഞു
IHDP കോളനി നിവാസികളുടെ പട്ടയ പ്രശ്നം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവരുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി
പിസി തോമസ് സമരപ്പന്തൽ സന്ദർശിച്ചു
