കോട്ടയം: തന്റെ പാർട്ടി ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പമെന്ന് അധ്യക്ഷന്‍ പിസി ജോര്‍ജ്. ദേശീയ ജനാധിപത്യത്തിനൊപ്പം നില്‍ക്കാന്‍ കേരള ജനപക്ഷം സെക്കുലര്‍ തീരുമാനിച്ചതായും പിസി ജോര്‍ജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
എന്‍ഡിഎയ്ക്കും ബിജെപിക്കുമൊപ്പം സഹകരിച്ചു നീങ്ങാനാണ് ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്കും ബിജെപിക്കും പിന്തുണ നല്‍കാനാണ് തീരുമാനം.
തങ്ങളുടെ രാഷ്ട്രീയം ബിജെപിക്കൊപ്പമായിരിക്കുമെന്നും, യാതൊരു സംശയവും വേണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.