കണ്ണൂർ: പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിയുടെയല്ല സമൂഹം മുഴുവന്‍ നേരിട്ട പ്രശ്നമാണെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. സമൂഹത്തിൽ ജാതിചിന്ത ഇപ്പോഴും നിലനിൽക്കുന്നു. മനുഷ്യന് അയിത്തം കൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ വർധിക്കുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും കർണാടകയിലും ജാതിവിവേചനം കൊണ്ടുള്ള അക്രമങ്ങൾ ഓരോ ദിവസവും പുറത്തുവരുന്നു. ഈ സാമൂഹ്യവ്യവസ്ഥ ഉണ്ടാകുന്നത് ജാതിവ്യവസ്ഥയുടെ ദുരന്തമാണ്. ഇത്തരം ദുരന്തങ്ങളിൽനിന്ന് കുറേയേറെ മുന്നോട്ടുവന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യയിൽ സംഭവിക്കുന്നതുപോലെ കേരളത്തിൽ സംഭവിക്കാൻ നമ്മുടെ പൊതുസമൂഹം അനുവദിക്കാറില്ല
പയ്യന്നൂർ ക്ഷേത്രത്തിലെ സംഭവം ഒരു വ്യക്തിയുടെയല്ല സമൂഹം മുഴുവന്‍ നേരിട്ട പ്രശ്നമാണെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ
