അയ്യപ്പനെ കാണാന്‍ ഇതുവരെ എത്തിയത് 1,61,789 അയ്യപ്പന്മാര്‍

Breaking Kerala

പത്തനംതിട്ട: അയ്യന് ശരണം വിളിച്ച്‌ മലചവിട്ടിയത് ഭക്തലക്ഷങ്ങള്‍. മണ്ഡലകാലം ആരംഭിച്ച്‌ മൂന്നുദിവസം പിന്നിടുമ്ബോള്‍ ഇതുവരെ 1,61,789 അയ്യപ്പന്മാരാണ് ദര്‍ശനം നടത്തിയത് . വെര്‍ച്വല്‍ ക്യൂ വഴി 37,848 പേരും, പുല്‍മേട് വഴി 94 അയ്യപ്പന്മാരും സന്നിധാനത്ത് എത്തി.

അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടായ അഷ്ടാഭിഷേകത്തിന് തിരക്ക് വര്‍ദ്ധിക്കുന്ന കാഴ്ചയ്‌ക്കാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. ദിവസവും രാവിലെ ഒൻപതിന് അഷ്ടാഭിഷേകം തുടങ്ങും. പാല്‍, തേൻ, ഭസ്മം, കരിക്കിൻ വെളളം, പഞ്ചാമൃതം, കളഭം, പനിനീര്, നെയ്യ് എന്നിവയാണ് അഷ്ടാഭിഷേകത്തിനുള്ളത്.

മണ്ഡലകാലം ആരംഭിച്ചതോടെ പതിവുപോലെ കലാകായിക സംഘങ്ങള്‍ സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നുണ്ട്. ചാവക്കാട് വല്ലഭട്ടം കളരി സംഘത്തിന്റെ നേതൃത്വത്തിലുള്ള കളരിപ്പയറ്റ് പ്രദര്‍ശനമായിരുന്നു ഇന്നലെ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *