മകന്റെ മരണ വാർത്ത ഉൾക്കൊള്ളാനാവാതെ മാതാവ് ജീവനൊടുക്കി

Kerala

പത്തനംതിട്ട: മകന്റെ മരണ വാർത്ത ഉൾക്കൊള്ളാനാവാതെ മാതാവ് ജീവനൊടുക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ ഡോ. മെഹറുന്നീസയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകന്‍ ബെന്യാമിന്‍ കഴിഞ്ഞ ദിവസമാണ് കാനഡയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്, ഈ വിഷമം താങ്ങാനാകാതെയാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഇവര്‍ വീട്ടില്‍ ജീവനൊടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *