പത്തനംതിട്ടയിൽ ഗരുഡൻ തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകി . ജില്ല ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ നിർദേശം നൽകിയത്.പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂക്കുകാരൻ്റെ കൈയിൽ നിന്നും വീണ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.