പാര്‍ട്ടി കത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് സ്ഥിര നിയമനം; ഹൈക്കോടതി പിരിച്ചുവിട്ടു

Kerala

കൊച്ചി: പാര്‍ട്ടി ശുപാര്‍ശയില്‍ ചട്ടം ലംഘിച്ച് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ സയന്റിസ്റ്റ് ആയി സ്ഥിര നിയമനം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി ശുപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് സംവരണ നിയമവും പ്രായ പരിധിയും അട്ടിമറിച്ച് ജോലി നേടിയ തമിഴ് നാട് സ്വദേശിയായ ഡോ. സുഗന്ധ ശക്തിവേലിനെയാണ് ഹൈക്കോടതി പിരിച്ചുവിട്ടത്. മാനദണ്ഡം ലംഘിച്ച് ജോലി നല്‍കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി നല്‍കിയ ശുപാര്‍ശ കത്ത് പുറത്തുവിട്ടു.

2018 ഏപ്രിലിലാണ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ വിവിധ വിഭാഗങ്ങളിലേക്ക് സയന്റിസ്റ്റുകളുടെ അപക്ഷേ ക്ഷണിച്ചത്. വൈല്‍ഡ് ലൈഫ് ബയോളജിയിലെ ജൂനിയര്‍ സയന്റിസ്റ്റിന്റെ പോസ്റ്റ് കേരളത്തിലെ ഒബിസി വിഭാഗത്തിനായിരുന്നു സംവരണം. തമിഴ്‌നാട്ടിലെ ഒബിസി വിഭാഗത്തില്‍പ്പെട്ട, പ്രായപരിധി കവിഞ്ഞ, തമിഴ്‌നാട് സ്വദേശി ഡോ സുഗന്ധ ശക്തിവേലും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി. തമിഴ്‌നാട്ടിലെ സിപിഐഎം കുടുംബത്തില്‍പ്പെട്ട സുഗന്ധ ശക്തിവേല്‍ ഇന്റര്‍വ്യൂ നടക്കുന്നതിന് മുമ്പ് തന്നെ സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ പാര്‍ട്ടി കത്ത് എകെജി സെന്ററിലെത്തിച്ചിരുന്നു. അന്നത്തെ സിപിഐഎം കേരളാ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ കത്ത് കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *